ജയ് ശ്രീറാം ബാനർ ഉയർത്തിയ ബിജെപി യെ നിരോധിക്കുക..കട്ടകലിപ്പ് | Oneindia Malayalam

2020-12-17 4

Adv. Harish Vasudevan Against BJP'S Jai sreeram Banner
പാലക്കാട് നഗരസഭയിലെ വിജയം നിലനിര്‍ത്തിയതിന് പിന്നാലെ ബിജെപി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നഗരസഭ കെട്ടിടത്തിന്റെ മുകളില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. കൂടാതെ നഗരസഭ കെട്ടിടത്തിന്റെ മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകര്‍ ജയശ്രീറാം മുദ്രാവാക്യം വിളികളും ഉയര്‍ത്തി.എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം


Videos similaires